ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് തീരുമാനമെടുത്തതിനു പിന്നാലെ അനുയായികള്‍ക്ക് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. രജനി മക്കള്‍ മണ്‍ട്രത്തില്‍നിന്ന് രാജിവച്ച് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്നും രജനിയുടെ ആരാധകരാണെന്നു മറന്നുപോകരുതെന്നും മണ്‍ട്രം തിങ്കളാഴ്ച പറഞ്ഞു.
അതേസമയം, രജനീകാന്തിന്റെ...
വിജയ് സേതുപതി ഒരു മഹാനടന്‍ തന്നെയെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ അഭിനയത്തില്‍ എങ്ങനെയെല്ലാം ചെയ്താല്‍ ഓരോ ഭാഗവും കൂടുതല്‍ നന്നാക്കാമെന്ന് ചിന്തിക്കുന്ന വിജയ് സേതുപതി നല്ലൊരു മനുഷ്യന്‍ കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, രജനിസാറിനൊപ്പം അഭിനയിക്കുന്നത് നമുക്ക് സെറ്റാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞു....
4ഡി ശബ്ദവിന്യാസവുമായി 2.0 29ന് തിയ്യേറ്ററുകളില്‍... ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2.0 എത്തുന്നത് 3ഡി വിഷ്വല്‍ എഫക്ടിനൊപ്പം 4ഡി ശബ്ദവിന്യാസവുമായി. ഇത്തരം ശബ്ദ സന്നിവേശ സാങ്കേതികവിദ്യയോടെ ഇന്ത്യയില്‍ കൊണ്ടുവരുന്ന ആദ്യ ചിത്രമാണ് 2.0. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറും 4ഡി...
രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് വരന്‍. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്‍. സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു...
ചെന്നൈ: ബി.ജെ.പി.യെ അപകടകാരിയായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കരുതുന്നുണ്ടെങ്കില്‍ അതു സത്യമായിരിക്കുമെന്ന് നടന്‍ രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ബി.ജെ.പി.ക്കെതിരേ പ്രതികരിച്ചത്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അതുകൊണ്ടുതന്നെയായിരിക്കും പ്രതിപക്ഷകക്ഷികള്‍ ബി.ജെ.പിക്കെതിരേ വിശാലസഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും രജനി പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാന്‍ തീരുമാനിച്ച രജനീകാന്ത്...
രജനീകാന്തിനും വിജയ് സേതുപതിക്കൊപ്പം മണികണ്ഠന്‍ ആചാരിയും. രജനീകാന്തും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന പുതിയ ചിത്രം 'പേട്ട'യിലാണ് മലയാളതാരം മണികണ്ഠന്‍ ആചാരി അഭിനയക്കുന്നത്. ചിത്രത്തിന്റെ ഭാഗമായി ലക്ക്‌നൗവില്‍ വിജയ് സേതുപതിക്കൊപ്പമാണ് താനെന്ന് മണികണ്ഠന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മണികണ്ഠന്‍ വാര്‍ത്ത പുറത്തു...
ചെന്നൈ: കമല്‍ഹാസന്‍ ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിനുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം 19ന് ചേരുന്ന സര്‍വകക്ഷിയോഗത്തിലേക്ക് സ്റ്റാലിനെ ക്ഷണിക്കുന്നതിനായാണ് കമല്‍ഹാസന്‍ എത്തിയത്. ഇതിന് പുറമെ രജനികാന്തിനെ ടെലിഫോണിലൂടെയും യോഗത്തിലേക്ക് ക്ഷണിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനെയും എഐഎഡിഎംകെ...
ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെയും തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെയും വീടുകളില്‍ ബോംബ് വച്ചതായി അറിയിച്ച് അജ്ഞാത സന്ദേശം. ശനിയാഴ്ച രാത്രിയോടെയാണ് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചത്. പൊയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയിലും മുഖ്യമന്ത്രിയുടെ ഗ്രീന്‍വേയ്‌സ് റോഡിലെ ഔദ്യോഗിക വസതിയിലും ബോംബുവച്ചെന്നായിരുന്നു...