കേന്ദ്ര സർക്കാരിന് തിരിച്ചടി; കർഷക സമരത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് തടഞ്ഞ് സുപ്രീം കോടതി. നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളിൽ നിന്നും ബില്ലിനെതിരെ രംഗത്ത് വന്നതും ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്തു കൂടിയാലോചന നടന്നു എന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്.

കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. കർഷകർ ചർച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. കാർഷികനിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരെന്നും എജി വിശദീകരിച്ചു. പഴയ സർക്കാർ തീരുമാനിച്ചു എന്നത് ഈ സർക്കാരിനെ രക്ഷിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.

നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇത്രയും കാലം നടത്തിയ ചര്‍ച്ചകൾ ഫലം കണ്ടിട്ടില്ല. അതുകൊണ്ട് പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങളെല്ലാം പരിഗണിക്കാൻ വിദഗ്ധരുടെ സമിതി രൂപീകരിക്കാം എന്ന നിര്‍ദ്ദേശവും സുപ്രീം കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular