തളിപ്പറന്പ്: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നിലനിർത്തി. ആകെയുള്ള 34 സീറ്റുകളിൽ 19 സീറ്റുകൾ യുഡിഎഫിന് ലഭിച്ചു. എൽഡിഎഫ് 12 സീറ്റിലും ബിജെപി മൂന്ന് സീറ്റിലും വിജയിച്ചു.
കഴിഞ്ഞ തവണ യുഡിഎഫിന് 22 സീറ്റുകളിലും എൽഡിഎഫിന് 11 സീറ്റുകളിലും വിജയം നേടാൻ കഴിഞ്ഞിരുന്നു. ഒരു സീറ്റ് മാത്രം നേടിയ ബിജെപി ഇക്കുറി നേട്ടം മൂന്നായി ഉയർത്തി.
കഴിഞ്ഞ തവണ വിജയിച്ച കോടതിമൊട്ട ബിജെപി നിലനിർത്തിയതോടൊപ്പം യുഡിഎഫിന്റെ വാർഡുകളായ പാലംകുളങ്ങര, തൃച്ചംബരം എന്നിവിടങ്ങൾ ബിജെപി പിടിച്ചെടുത്തു.