ധോണിയെ മിസ് ചെയ്യുന്ന് വെന്ന് ബാനര്‍ ആരാധകരോട് മത്സരത്തിനിടെ പ്രതികരിച്ച് വിരാട് കോലി

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയില്‍ മിസ് ചെയ്യുന്നുവെന്ന് ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തിയ ആരാധകരോട് മത്സരത്തിനിടെ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. സിഡ്‌നിയില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ട്വന്റി20ക്കിടെയാണ് സംഭവം. ഗാലറിയിലെ ഒരു വിഭാഗം ആരാധകരാണ് ‘മിസ് യു എം.എസ്. ധോണി’ എന്നെഴുതിയ ബാനറുമായി മത്സരത്തിനെത്തിയത്

ഈ ബാനറിനോട് ഫീല്‍ഡിങ്ങിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി നടത്തിയ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മത്സരത്തിനിടെ ഡീപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി, തനിക്കും ധോണിയെ മിസ് ചെയ്യുന്നുണ്ടെന്ന് ആംഗ്യം കാട്ടി. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. മാത്രമല്ല, ട്വന്റി20 പരമ്പരയും സ്വന്തമാക്കി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്

Similar Articles

Comments

Advertismentspot_img

Most Popular