രാജ്യത്ത് കോവിഡ് കേസുകള്‍ ഒരു കോടിയിലേയ്ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 26,567 പുതിയ കോവിഡ് 19 കേസുകള്‍. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 97,03,770 ആയി ഉയര്‍ന്നു.

385 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സ്ഥിരീകരിച്ചത്. 1,40,958 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞിട്ടുണ്ട്.

3,83,866 സജീവ കേസുകളാണ് നിലവിലുളളത്. 91,78,946 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 39,045 പേര്‍ രോഗമുക്തി നേടി.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular