ശ്രീലങ്കയുടെ കിഴക്കൻ തീരത്തു നിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ തുത്തൂക്കുടി,തിരുനൽവേലി വഴി എത്തുന്ന ചുഴലിക്കാറ്റ് ഡിസം 5 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു.