രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,232 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 90,50,598 ആയി.
കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ 4,39,747 പേരാണ് കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് 84,78,124 പേർ ഇതുവരെ കോവിഡിൽനിന്നും മുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 564 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
ഇതോടെ ഇന്ത്യയിൽ കോവിഡ് മരണം 1,32,726 ആയി.