ഡിജിറ്റൽ മീഡിയയിൽ വാർത്തകൾക്കും നിയന്ത്രണം; സർക്കാർ നയം വ്യക്തമാക്കണം

ഡിജിറ്റൽ മാധ്യമങ്ങളെ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഓൺലൈൻ വാർത്തകളും വെബ്സീരീസുകളുമെല്ലാം ഇനി കേന്ദ്രനിയമത്തിന് കീഴിലാവുകയാണ്.

കൃത്യമായി എണ്ണി തിട്ടപ്പെടുത്താൻ കഴിയുന്ന പത്ര- ദൃശ്യമാധ്യമങ്ങളേപ്പോലെ ഒരു കണക്കുമില്ലാത്ത ഇന്റർനെറ്റ് മാധ്യമങ്ങളെ എങ്ങനെയാണ് സർക്കാരിന് നിയന്ത്രിക്കാനാകുക. അവിടെയാണ് ആശങ്കകൾ നിലനിൽക്കുന്നത്. ആ കാര്യത്തിൽ കേന്ദ്രസർക്കാരിന് പോലും വ്യക്തതയില്ല എന്നുവേണം മനസിലാക്കാൻ.

ജനാധിപത്യരാജ്യത്തിന്റെ നെടുംതൂണായ നിഷ്പക്ഷ മാധ്യമപ്രവർത്തനം പ്രതിസന്ധി നേരിടുന്ന പുതിയ കാലത്ത് അതുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് ഉത്തരം നൽകേണ്ട ബാധ്യത ജനങ്ങൾ തിരഞ്ഞെടുത്ത ഭരണകൂടത്തിനുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular