രാമപുരത്ത് വനിത പൊലീസ് എസ്ഐയെയും പൊലീസുകാരെയും കയ്യേറ്റം ചെയ്ത യുവ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. മരങ്ങാട് സ്വദേശി വിപിൻ ആന്റണിയെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച വിപിനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയതോടെയായിരുന്നു ആക്രമണം.
വിപിൻ മറ്റു രണ്ടു സുഹൃത്തുകൾക്കൊപ്പം ഇരുന്നു മദ്യപിക്കുകയായിരുന്നു. പൊലീസ് പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്. പൊലീസുമായി വാക്കേറ്റമുണ്ടായതിനെത്തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമിച്ചത്. വനിത എസ്ഐയേയും പൊലീസിനേയും മർദിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാരുടെ സഹയാത്തോടെയാണ് വിപിനെ കസ്റ്റഡിയിലെടുത്തത്. മറ്റുരണ്ടുപേരെ പിടികൂടാൻ സാധിച്ചില്ല.