ചടയമംഗലം: അടുത്ത സ്നേഹിതരായ പെൺകുട്ടികളെ മരണത്തിനും വേർപെടുത്താൻ കഴിഞ്ഞില്ല. മൂന്നു ദിവസം മുൻപു കാണാതായ ആയൂർ സ്വദേശിനികളായ പെൺകുട്ടികളുടെ മൃതദേഹം വൈക്കത്തിനു സമീപത്തെ കായലിൽ നിന്നുമാണ് കണ്ടെത്തിയത്. ഉറ്റ സ്നേഹിതരായ ഇരുവരും മരണത്തിലേക്കുള്ള യാത്രയിലും ഒന്നിച്ചായിരുന്നു. ആയൂർ കീഴാറ്റൂർ അഞ്ജുഭവനിൽ അശോകന്റെ മകൾ ആര്യാ ജി.അശോക് (21), ഇടയം അനിവിലാസം വീട്ടിൽ അനി ശിവദാസിന്റെ മകൾ അമൃത അനി (21) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
അഞ്ചലിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളായ ഇരുവരും ബിഎ ഹിസ്റ്ററി പഠനം പൂർത്തിയാക്കിയിരുന്നു. ഒരേ ക്ലാസിൽ പഠിച്ചിരുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര. 13 നു രാവിലെ 10 ന് ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാർ കാർഡ് ശരിയാക്കുന്നതിനും പോകുന്നതായി പറഞ്ഞാണു വീട്ടിൽ നിന്നും ഇറങ്ങിയത്.
ഉച്ചയ്ക്കു 12നു ആര്യയുടെ മൊബൈൽ ഫോണിൽ വിളിച്ചു വീട്ടുകാർ സംസാരിച്ചിരുന്നു. ഇരുവരും വീട്ടിൽ എത്താഞ്ഞതിനെ തുടർന്നു വൈകിട്ടു വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നു കണ്ടെത്തി. ഇതേ തുടർന്നു ഇവരെ കാണാനില്ലെന്നറിയിച്ച് ഇവരുടെ വീട്ടുകാർ അഞ്ചൽ, ചടയമംഗലം പൊലീസുകളിൽ പരാതി നൽകിയിരുന്നു.
ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദദേഹം കണ്ടെത്തിയത്.അഞ്ചല്‍ സ്വദേശികളായ 21 വയസുള്ള അമൃതയും ആര്യയും കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായിരുന്നു. പഠനകാലത്ത മുഴുവന്‍ സമയത്തും ഇവര്‍ ഒന്നിച്ചാണ് സമയം ചിലവഴിച്ചിരുന്നത്.ശനിയാഴ്ച രാവിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിലാണ് ഇരുവരും വീടുകളില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ മാതാപിതാക്കള്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വൈക്കത്തു നിന്നും ലഭിച്ച ചെരുപ്പും തൂവാലയും ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ ആറ്റില്‍ ചാടിയത് അമൃതയും ആര്യയുമാണെന്ന് തിരിച്ചറിയുകയായിരുന്നു.തിരച്ചില്‍ തുടരുന്നതിനിടെ പൂച്ചാക്കലില്‍ ഇന്നു രാവിലെ തീരത്തോട് ചേര്‍ന്ന് ആദ്യം അമൃതയുടെ മൃതദേഹവും പെരുമ്പളം സൗത്തില്‍ നിന്ന് ആര്യയുടെ മൃതദേഹവും കണ്ടെത്തി.പിരിയാവാനാവാത്ത വിധം തീവ്രസൗഹൃദത്തിലായിരുന്നു ഇരുവരുമെന്നാണ് പൊലീസിന് ലഭിച്ച വിവരം. മിക്ക സമയത്തും ഒരുമിച്ചായിരുന്നു ഇരുവരും. ഇരുവരും പരസ്പരം വീടുകളില്‍ പോയി താമസിയ്ക്കുകയും ചെയ്തിരുന്നു. വിദേശത്തു ജോലി ചെയ്തിരുന്ന അമൃതയുടെ പിതാവ് അടുത്തിടെ വിദേശത്തുനിന്നും വന്നിരുന്നു. പിതാവ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 14 ദിവസം അമൃത ആര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ക്വാറന്റീന് കാലാവധി കഴിഞ്ഞതോടെ അമൃതയുടെ മാതാപിതാക്കള്‍ വിവാഹ ആലോചനകളുമായി മുന്നോട്ടുപോവുകയും വിവാഹം നിശ്ചയ്ക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇരുവരുമെന്ന് വിവരം ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിനുശേഷമാണ് വൈക്കത്തേക്ക് പോന്നത്.ഇരുവരെയും കാണാതായശേഷം നടത്തിയ അന്വേഷണത്തില്‍ ആര്യയുടെ ഫോണ്‍ തിരുവല്ലയിലെ ലൊക്കേഷനില്‍ ഉള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് ഇരുവരും പാലത്തില്‍ നിന്നും ചാടിയ വിവരമാണ് പുറത്തുവന്നത്.
ശനിയാഴ്ച വൈകുന്നേരം പാലത്തിനു സമീപം രണ്ടു യുവതികളെ സംശയാസ്പദമായസാഹചര്യത്തില്‍ കണ്ടെത്തിയതായി മുറിഞ്ഞപുഴയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇരുവരും പാലത്തില്‍ നിന്ന് ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്തിരുന്നു. പാലത്തിന്റെ വടക്കുഭാഗത്തുനിന്ന് നടന്നുവന്ന പെണ്‍കുട്ടികള്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടുന്നതായി കണ്ടുവെന്ന് പുഴയ്ക്ക് സമീപം താമസിയ്ക്കുന്ന വീട്ടിലെ കുട്ടികള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു.പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ പാലത്തില്‍ നിന്ന് തൂവാലയും ചെരുപ്പുകളും കണ്ടെത്തുകയായിരുന്നു.
ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് രണ്ടു ദിവസമായി തെരച്ചില്‍ നടത്തിവരികയായിരുന്നു. വൈക്കം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.