ദുബായില്‍ പുതിയ വീട് സ്വന്തമാക്കി മോഹന്‍ലാല്‍

ദുബായിലെ ആര്‍പി ഹൈറ്റ്‌സില്‍ പുതിയ വീട് സ്വന്തമാക്കി മോഹന്‍ലാല്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിയത്. ഐപിഎല്‍ ഫൈനല്‍ വേദിയില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളും പിന്നീട് സഞ്ജയ് ദത്തുമൊത്തുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ പുതിയ വീട്ടില്‍ നിന്നുമുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.

മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാല സുഹൃത്തുമായ അശോക് കുമാര്‍ പുതിയ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ പകര്‍ത്തിയതാണ് പുറത്തെത്തിയ ചിത്രം. അശോക് കുമാറിന്റെ ഭാര്യ ബീനയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. പുതിയ വീട്ടിലെ ആദ്യ അതിഥിയായിരുന്നു അശോക് എന്ന് ബീന കുറിക്കുന്നു.

Similar Articles

Comments

Advertisment

Most Popular

പശ്ചാത്തല സംഗീതം കണ്ഠനാളം കൊണ്ട്; ഭക്തരുടെ ശ്രദ്ധ നേടി അയ്യപ്പ ഭക്തിഗാനം

കൊച്ചി: കണ്ഠനാളം കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കിയ അയ്യപ്പ ഭക്തിഗാനം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. മലയാള ഭക്തിഗാന ചരിത്രത്തില്‍ ആദ്യമായി അക്കാപെല്ല രീതിയില്‍ പുറത്തിറങ്ങിയ 'ആളൊഴിഞ്ഞ സന്നിധാനം' എന്ന അയ്യപ്പ ഭക്തിഗാനമാണ് വേറിട്ട...

കണ്ണൂരില്‍ സ്ഥലം ഏറ്റെടുപ്പിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

കണ്ണൂർ: പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേശീയ പാതാ അധികൃതർ എത്തിയതിനെത്തുടർന്ന് പ്രതിഷേധം. പ്രദേശവാസി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശത്ത് പോലീസുമായി ഉന്തും തള്ളുമുണ്ടായി....

‘ഞാനൊരു പ്രത്യേക ജനുസ്; പി.ആര്‍ ഏജന്‍സികളല്ല എന്നെ പിണറായി വിജയനാക്കിയത്’

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ നിയമ സഭയിൽ മുഖ്യമന്ത്രി -പി.ടി. തോമസ് വാക്പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ടാണ് പി.ടി. തോമസ് മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പി.ടി.തോമസിന്റെ...