തീർഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. നാളെ മുതല്‍മാത്രമേ തീർഥാടകർക്ക് പ്രവേശനമുണ്ടാകു. മുൻകൂട്ടി ബുക്ക് ചെയ്ത 1000 പേർക്കാണ് പ്രതിദിനം മലകയറാൻ അനുമതിയുള്ളത്. കർശന നിയന്ത്രണങ്ങളോടെയാണ് തീർഥാടകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പമ്പയിലോ, സന്നിധാനത്തോ തങ്ങാൻ അനുമതിയില്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി സുധീർ നമ്പൂതിരി വൈകിട്ട് അഞ്ചിന് നട തുറക്കും. ഇന്ന് പ്രത്യേക പൂജകൾ ഇല്ല. ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് ഇന്നാണ്. 16ന് പുതിയ മേൽശാന്തിയാകും നട തുറക്കുക.