ഐപിഎല്‍; പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളുടെ എണ്ണം മൂന്നായി

ദുബായ്: ഐപിഎല്‍ പ്രാഥമിക ഘട്ടത്തില്‍ ഇനി രണ്ടു മത്സരങ്ങള്‍ മാത്രം ശേഷിക്കെ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളുടെ എണ്ണം മൂന്നായി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കു പിന്നാലെ രാജസ്ഥാന്‍ റോയല്‍സാണ് മൂന്നാമതായി പുറത്തായത്. ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റതാണ് രാജസ്ഥാന്റെ വഴിയടച്ചത്. ലീഗ് മത്സരങ്ങള്‍ ഇന്നും നാളെയുമായി നടക്കുന്ന രണ്ട് മത്സരങ്ങളിലേക്ക് ചുരുങ്ങിയതോടെ ഇത്തവണത്തെ പ്ലേ ഓഫ് സാധ്യതകളിങ്ങനെ.

മുംബൈ:- പ്ലേ ഓഫും പ്രാഥമിക ഘട്ടത്തിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു.

ബാംഗ്ലൂര്‍:- ഇന്ന് ഡല്‍ഹിയെ തോല്‍പിച്ചാല്‍ പ്ലേ ഓഫും 2ാം സ്ഥാനവും ഉറപ്പ്. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാലും പ്ലേ ഓഫ് ഉറപ്പ്. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരെക്കാള്‍ പിന്നോട്ടു പോവാത്ത തോല്‍വിയാണെങ്കിലും സാധ്യതയുണ്ട്.

ഡല്‍ഹി:- ഇന്ന് ബാംഗ്ലൂരിനെ തോല്‍പിച്ചാല്‍ പ്ലേ ഓഫും 2ാം സ്ഥാനവും ഉറപ്പ്. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാലും പ്ലേ ഓഫ് ഉറപ്പ്. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരെക്കാള്‍ പിന്നോട്ടു പോവാത്ത തോല്‍വിയാണെങ്കിലും സാധ്യതയുണ്ട്

കൊല്‍ക്കത്ത: -മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാല്‍ കയറാം. ഇല്ലെങ്കില്‍ റണ്‍റേറ്റിനു കാത്തു നില്‍ക്കണം.
ഹൈദരാബാദ്: – മുംബൈയെ തീര്‍ച്ചയായും തോല്‍പ്പിക്കണം. നെറ്റ് റണ്‍റേറ്റ് ഇപ്പോള്‍ അനുകൂലം.
പഞ്ചാബ്, ചെന്നൈ, രാജസ്ഥാന്‍: പുറത്തായി.

pathram:
Related Post
Leave a Comment