നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഹൈക്കോടതി നിര്‍ത്തി വെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഹൈക്കോടതി നിര്‍ത്തി വെച്ചു. കേസില്‍ വിചാരണക്കോടതിയെ മാറ്റണമെന്ന് നടി ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ വെള്ളിയാഴ്ച വരെയാണ് വിചാരണ നിര്‍ത്തി വെച്ചത്. നടിയുടെയും സാക്ഷികളുടെയും മൊഴികള്‍ രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതി മാറ്റണമെന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലവും നല്‍കിയിരുന്നു.

ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ മണിക്കൂറോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. തന്നെ വകവരുത്തുമെന്ന് പ്രതി മറ്റൊരു നടിയോട് പറഞ്ഞ വിവരം കോടതിയില്‍ പറഞ്ഞപ്പോള്‍ കേട്ടുകേഴ്‌വി എന്ന് പറഞ്ഞ് തള്ളി. നടിയുടേയും സാക്ഷിയുടേയും മൊഴികള്‍ രേഖപ്പെടുത്തുന്നതിന് വിചാരണക്കോടതി തയ്യാറായില്ല തുടങ്ങിയവയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍. കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവാര്യരെ മകളെ കൊണ്ടു സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും കോടതി ഇടപെട്ടില്ല. മൊഴി മാറ്റിപ്പറയാന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

നടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിചാരണക്കോടതി അനുവദിച്ചു. ഇതെല്ലാം കാരണം വിചാരണക്കോടതി മാറ്റണമെന്ന നിലപാടാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ അറിയിച്ചു. സാക്ഷികളെ പോലും അപമാനിക്കുന്ന രീതിയിലായിരുന്നു വിചാരണ നടന്നതെന്നും പല സാക്ഷികളും ഇത് ഭയന്ന് കോടതിയില്‍ എത്തി മൊഴി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും തെളിവുകളുടെ രേഖകള്‍ പോലും വാദിഭാഗത്തിന് നല്‍കുന്നതിന് പകരം പ്രതിഭാഗത്തിന് നല്‍കി പക്ഷപാത പരമായ രീതിയില്‍ പെരുമാറുന്നു എന്നാണ് നടി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

pathram:
Related Post
Leave a Comment