ഡോ. ഷിനു ശ്യാമളന്‍ സിനിമ അഭിനയത്തിലേയ്ക്ക്

ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമായ ഡോ. ഷിനു ശ്യാമളന്‍ സിനിമ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. സ്വപ്നസുന്ദരി എന്ന സിനിമയിലൂടെ നായിക ആയിട്ടാണ് ഷിനു അരങ്ങേറ്റം കുറിക്കുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് കെജെ ഫിലിപ്പ് ആണ്. സിനിമയിലെ നായികമാരില്‍ ഒരാളായ ജമന്തി എന്ന കഥാപാത്രത്തെയാണ് ഷിനു അവതരിപ്പിക്കുക.

അല്‍ഫോന്‍സാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ സാജു സി. ജോര്‍ജ് ആണ് സിനിമയുടെ നിര്‍മ്മാണം. റോയിറ്റ അങ്കമാലിയാണ് കഥയും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാന്‍സി സലാമുമാണ്.

Similar Articles

Comments

Advertisment

Most Popular

പശ്ചാത്തല സംഗീതം കണ്ഠനാളം കൊണ്ട്; ഭക്തരുടെ ശ്രദ്ധ നേടി അയ്യപ്പ ഭക്തിഗാനം

കൊച്ചി: കണ്ഠനാളം കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കിയ അയ്യപ്പ ഭക്തിഗാനം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. മലയാള ഭക്തിഗാന ചരിത്രത്തില്‍ ആദ്യമായി അക്കാപെല്ല രീതിയില്‍ പുറത്തിറങ്ങിയ 'ആളൊഴിഞ്ഞ സന്നിധാനം' എന്ന അയ്യപ്പ ഭക്തിഗാനമാണ് വേറിട്ട...

കണ്ണൂരില്‍ സ്ഥലം ഏറ്റെടുപ്പിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

കണ്ണൂർ: പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേശീയ പാതാ അധികൃതർ എത്തിയതിനെത്തുടർന്ന് പ്രതിഷേധം. പ്രദേശവാസി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശത്ത് പോലീസുമായി ഉന്തും തള്ളുമുണ്ടായി....

‘ഞാനൊരു പ്രത്യേക ജനുസ്; പി.ആര്‍ ഏജന്‍സികളല്ല എന്നെ പിണറായി വിജയനാക്കിയത്’

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ നിയമ സഭയിൽ മുഖ്യമന്ത്രി -പി.ടി. തോമസ് വാക്പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ടാണ് പി.ടി. തോമസ് മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പി.ടി.തോമസിന്റെ...