കൊറോണവൈറസ് വാക്സീൻ ക്രിസ്മസിന് മുൻപ് ലഭ്യമായേക്കും, പ്രതീക്ഷയോടെ ലോകം

കൊറോണവൈറസ് കാരണം ലോകം ഒന്നടങ്കം പ്രതിസന്ധിയിലാണ്. ഫലപ്രദമായ വാക്സീൻ വരുന്നതും കാത്തിരിക്കുകയാണ് ലോകം. വരുന്ന ക്രിസ്മസിന് മുൻപ് ചിലർക്കെങ്കിലും കോവിഡ് -19 വാക്സീൻ ലഭ്യമായേക്കാമെന്നാണ് ബ്രിട്ടിഷ് സർക്കാരിന്റെ വാക്സീൻ ടാസ്‌ക്ഫോഴ്‌സിന്റെ ചെയർ കേറ്റ് ബിംഗ്ഹാം പറഞ്ഞത്. എന്നാൽ, 2021 ന്റെ തുടക്കത്തിൽ മാത്രമായിരിക്കും ഔദ്യോഗിക വിതരണത്തിന് സാധ്യത കൂടുതലെന്നും അവർ കൂട്ടിച്ചേർത്തു.

രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇപ്പോൾ നടക്കുകയാണ്. ഓക്സ്ഫർഡ് അസ്ട്രാസെനെക അഡെനോവൈറസ്-വെക്റ്റഡ് വാക്സീൻ, നോവാവാക്സിന്റെ പ്രോട്ടീൻ-അനുബന്ധ വാക്സിൻ എന്നിവയാണ് പരീക്ഷണത്തിലുള്ള പ്രധാന രണ്ട് വാക്സീനുകൾ. ആദ്യത്തെ രണ്ട് വാക്സീനുകൾ അല്ലെങ്കിൽ അവയിലേതെങ്കിലും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കാണിക്കുന്നുവെങ്കിൽ ക്രിസ്മസിന്റെ മുൻപ് തന്നെ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്നു. അല്ലാത്തപക്ഷം അത് അടുത്ത വർഷം ആദ്യത്തിൽ തന്നെ പ്രതീക്ഷിക്കാമെന്നാണ് കേറ്റ് ബിംഗ്ഹാം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

കോവിഡ്-19 അണുബാധയ്‌ക്കെതിരായുള്ള ആദ്യ തലമുറ വാക്‌സീനുകൾ പൂർണമായും തികഞ്ഞതായിരിക്കില്ല. മാത്രമല്ല ഇത് എല്ലാവർക്കുമായി പ്രവർത്തിക്കില്ലെന്നും അവർ നേരത്തെ സൂചിപ്പിച്ചു. ആദ്യ തലമുറ വാക്സീനുകൾ അപൂർണമാകാൻ സാധ്യതയുണ്ട്, കൂടുതൽ കാലം പ്രതിരോധം ലഭിച്ചേക്കില്ലെന്നും അവർ പറഞ്ഞു. ബ്രിട്ടിഷ് ഫാർമ ഭീമനായ ആസ്ട്രാസെനെക നേരത്തെ ഓക്സ്ഫർഡ് സർവകലാശാലയുടെ കൊറോണ വൈറസ് വാക്സീൻ പ്രായമായവരിലും ചെറുപ്പക്കാരിലും പരീക്ഷിച്ചിരുന്നു. പരീക്ഷണങ്ങൾ തുടരുകയുമാണ്.

യുകെ വാക്സീൻ ടാസ്‌ക്ഫോഴ്‌സിന്റെ നാല് വ്യത്യസ്ത ഫോർമാറ്റുകളിലായുള്ള ആറ് വാക്സീനുകൾക്ക് (വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 240 ലധികം വാക്സീനുകളിൽ നിന്ന്) പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അഡെനോവൈറൽ വെക്ടറുകൾ, എംആർ‌എൻ‌എ, അനുബന്ധ പ്രോട്ടീനുകൾ, നീർജീവ വൈറൽ വാക്സീനുകൾ എന്നിവയാണത്. ലോകത്തെവിടെയും സാർസ്-CoV-2 അണുബാധയ്ക്ക് എല്ലാവർക്കും സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ ബ്രിട്ടൻ പ്രതിജ്ഞാബദ്ധമാണ് അവർ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular