ശ​ബ​രിമല മണ്ഡല ,മകരവിളക്ക് തീർത്ഥാടനം: പ്ര​തി​ദി​നം1,000 തീ​ര്‍​ത്ഥാ​ട​ക​ർക്ക് മാ​ത്രം പ്രവേശനം

ശബരിമല മണ്ഡല , മകരവിളക്ക് തീർത്ഥാടനത്തിന് പ്രതിദിനം 1000 തീർത്ഥാടകർക്ക് മാത്രം പ്രവേശനം . പ്ര​തി​ദി​നം പ​തി​നാ​യി​രം തീ​ര്‍​ത്ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യാ​ണ് ഈ ​ആ​വ​ശ്യം ത​ള്ളി​യ​ത്. ഒ​രു ദി​വ​സം 1,000 തീ​ര്‍​ത്ഥാ​ട​ക​രെ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക​യെ​ന്നും സീ​സ​ൺ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

തീ​ര്‍​ത്ഥാ​ട​ന കാ​ല​ത്തെ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ 1,000 പേ​രെ​യും വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ 2,000 പേ​രെ​യും വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ല്‍ 5,000 പേ​രെ​യും അ​നു​വ​ദി​ക്കാ​മെ​ന്നാ​യി​രു​ന്നു സ​മി​തി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്.

തീ​ര്‍​ത്ഥാ​ട​ന കാ​ല​ത്തേ​ക്കാ​യി 60 കോ​ടി​യോ​ളം രൂ​പ മു​ട​ക്കി​യെ​ന്നും തീ​ര്‍​ത്ഥാ​ട​ക​ര്‍ എ​ത്താ​തി​രു​ന്നാ​ല്‍ അ​ത് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ബോ​ധി​പ്പി​ച്ചു.

തീ​ര്‍​ത്ഥാ​ട​ക​ര്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ല​ഭി​ച്ച കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ല്‍ ക​രു​ത​ണം. നി​ല​യ്ക്ക​ലും പ​മ്പ​യി​ലും ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

Similar Articles

Comments

Advertisment

Most Popular

ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉണ്ടായിരുന്നു....

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314,...

തൊഴില്‍ സമയം 12 മണിക്കൂറാക്കി ഉയര്‍ത്താന്‍ കേന്ദ്ര നീക്കം; കരട് വിജ്ഞാപനം പുറത്ത്

ന്യൂഡല്‍ഹി: ജോലി സമയം പന്ത്രണ്ട് മണിക്കൂറാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഒമ്പത് മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയെ 12 മണിക്കൂറാക്കി ഉയര്‍ത്താനുള്ള പുതിയ നിയമവം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍...