പാലക്കാട് ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 25) 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 195 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 173 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 419 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -72 പേർ

ഒറ്റപ്പാലം സ്വദേശികൾ- 27 പേർ

എലപ്പുള്ളി സ്വദേശികൾ- 22 പേർ

പിരായിരി സ്വദേശികൾ- 16 പേർ

ആലത്തൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ -10 പേർ വീതം

മാത്തൂർ, മുതുതല സ്വദേശികൾ -9 പേർ വീതം

ഓങ്ങല്ലൂർ, പുതുശ്ശേരി, തേങ്കുറിശ്ശി, വിളയൂർ സ്വദേശികൾ -8 പേർ വീതം

പട്ടാമ്പി, തൃത്താല സ്വദേശികൾ – 7 പേർ വീതം

അലനല്ലൂർ, ചാലിശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ -6 പേർ വീതം

കാവശ്ശേരി, നാഗലശ്ശേരി, നെന്മാറ, ഷോർണൂർ, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികൾ-5 പേർ വീതം

മണ്ണാർക്കാട്, കടമ്പഴിപ്പുറം, കോട്ടോപ്പാടം, പട്ടിത്തറ, തരൂർ, തച്ചനാട്ടുകര, തെങ്കര, വടവന്നൂർ സ്വദേശികൾ-4 പേർ വീതം

അകത്തേത്തറ, കരിമ്പുഴ, മണ്ണൂർ, നെല്ലായ, പരുതൂർ, പെരുവമ്പ്, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ-3 പേർ വീതം

ആനക്കര, അയിലൂർ, ചളവറ, ചെർപ്പുളശ്ശേരി, ചിറ്റൂർ തത്തമംഗലം നഗരസഭ, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കപ്പൂർ, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊല്ലംകോട്, കുത്തനൂർ, കുഴൽമന്ദം, പൊൽപ്പുള്ളി, പുതുനഗരം സ്വദേശികൾ 2 പേർ വീതം

കണ്ണാടി, കരിമ്പ, കൊടുമ്പ്, കോങ്ങാട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, ലക്കിടി പേരൂർ, മലമ്പുഴ, മങ്കര, മുണ്ടൂർ, മുതലമട, പട്ടഞ്ചേരി, പുതുപ്പരിയാരം, പുതുക്കോട്, തച്ചമ്പാറ, വണ്ടാഴി സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7709 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 4 പേർ കണ്ണൂർ, 16 പേർ തൃശ്ശൂർ, 22 പേർ കോഴിക്കോട്, 50 പേർ എറണാകുളം, 55 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*

Similar Articles

Comments

Advertismentspot_img

Most Popular