നടൻ പൃഥ്വിരാജിന് കോവിഡ്

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും ക്വാറന്റീനിൽ പോകേണ്ടി വരും.

ക്വീൻ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ആദ്യ ഷെഡ്യൂൾ കൊച്ചിയില്‍ പൂർത്തിയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വീട്ടിൽ നിന്നും മാറി ഒറ്റയ്ക്കൊരു ഹോട്ടലിലായിരുന്നു പൃഥ്വിയുടെ താമസം. ഷെഡ്യൂൾ പൂർത്തിയായി വീട്ടിലേയ്ക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് ആകുന്നത്. ആടുജീവിതം ഷൂട്ടിനു ശേഷം നാട്ടിലെത്തിയപ്പോൾ താമസിച്ച ഫോർട്ടുകൊച്ചിയിലെ അതേ ഹോട്ടലിൽ സെൽഫ് ക്വാറന്റീനിലാണ് ഇപ്പോൾ താരം.

സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ ആണ് പൃഥ്വിരാജിന്റേതായി അവസാനം തിയറ്ററിലെത്തിയ ചിത്രം. ബ്ലെസ്സിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതമാണ് ചിത്രീകരണം പൂർത്തിയാക്കാനുള്ള മറ്റൊരു ചിത്രം. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനു ശേഷം ജോർദ്ദാനിൽ നിന്നു മടങ്ങിയെത്തിയ പൃഥ്വിരാജ്, രണ്ടാഴ്ച കൊച്ചിയിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്നു.

മെയ് അവസാന വാരത്തോടൊണ് പൃഥ്വിരാജും സംഘവും ജോർദ്ദാനിൽ നിന്നും മടങ്ങിയത്തിയത്. ലോക്ഡൗണിനെ തുടർന്ന് പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷമാണ് പ്രത്യേക വിമാനത്തിൽ ഇവർ കൊച്ചിയിലെത്തിയത്. ജോർദ്ദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.

Similar Articles

Comments

Advertisment

Most Popular

ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉണ്ടായിരുന്നു....

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314,...

തൊഴില്‍ സമയം 12 മണിക്കൂറാക്കി ഉയര്‍ത്താന്‍ കേന്ദ്ര നീക്കം; കരട് വിജ്ഞാപനം പുറത്ത്

ന്യൂഡല്‍ഹി: ജോലി സമയം പന്ത്രണ്ട് മണിക്കൂറാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഒമ്പത് മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയെ 12 മണിക്കൂറാക്കി ഉയര്‍ത്താനുള്ള പുതിയ നിയമവം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍...