കൊറോണ : മാസ്‌കുകള്‍ക്ക് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കുന്നതിന് ജയിലുകളില്‍ നിര്‍മ്മാണം

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മാസ്‌കുകള്‍ക്ക് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ജയിലുകള്ല്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി. ജയിലുകളിലുള്ള തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവവര്‍ദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാല്‍ ജയിലുകളിലെ തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണുകളില്‍ അടിയന്തിര നിര്‍മ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായിരിക്കും. കേരളം ഒറ്റക്കെട്ടായാണ് കോവിഡ്19 പകര്‍ച്ചവ്യാധിയെ നേരിടുന്നത്. ആ ഉദ്യമത്തില്‍ ജയില്‍ അന്തേവാസികളും തങ്ങളാല്‍ കഴിയും വിധം ഇതുവഴി പങ്കു ചേരുകയാണ്.

കൊറോണയും പക്ഷിപ്പനിയും വന്നതോടെ മാസ്‌കുകള്‍ക്ക് വലിയ തോതില്‍ വില വര്‍ധിച്ചിരുന്നു. അഞ്ചുമുതല്‍ പത്ത് രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌കുകള്‍ക്ക് ഇപ്പോള്‍ 35 മുതല്‍ 40 രൂപയ്ക്കാണ് വില്‍ക്കുന്നത്. തീരെ ലഭ്യമില്ലാതെ സ്ഥിതിയും പലയിടത്തും ഉണ്ട്. ഇറക്കുമതി നിലച്ചതോടെയാണ് ക്ഷാമം അനുഭവപ്പെടുന്നത്. ചൈനയില്‍ നിന്നാണ് വിലക്കുറഞ്ഞ മാസ്‌ക്കുകള്‍ എത്തിയിരിക്കുന്നത്. അവ ഇപ്പോള്‍ ലഭ്യമാവാത്തതാണ് ക്ഷാമം രൂക്ഷമാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7