ശിവശങ്കറിന് ഡിസ്ക് തകരാർ കണ്ടെത്തി; വിദഗ്ധ ചികില്‍സയ്ക്ക് ആശുപത്രി മാറ്റി

തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കരമനയിലെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ വേണമെന്ന വിലയിരുത്തലിലാണ് നടപടി.

കടുത്ത നടുവേദനയെന്ന് ശിവശങ്കർ ഡോക്ടർമാരോട് പറഞ്ഞിരുന്നു. പരിശോധനയിൽ ഡിസ്ക് തകരാർ കണ്ടെത്തി. അതേസമയം, ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖങ്ങളില്ല. രക്തസമ്മർദം സാധാരണനിലയിലാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു ആശുപത്രിയിൽ കൂടി പരിശോധന വേണമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7