ഇന്ന് ഹാജരാകാന്‍ ശിവശങ്കറിന് ഇ.ഡി നോട്ടീസ് നല്‍കി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇന്ന് ഹാജരാകാന്‍ ശിവശങ്കറിന് ഇ.ഡി നോട്ടീസ് നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് നിര്‍ണായക പങ്കുണ്ടെന്ന് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.

സ്വപ്‌ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് ശിവശങ്കറിന്റെ മൊഴി. എന്നാല്‍ പണം നിക്ഷേപിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തന്റെ ഉപദേശം തേടിയിരുന്നുവെന്ന് ചാര്‍റ്റേര്‍ഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7