യുഎഇ കോണ്സൽ ജനറലുമായി മുഖ്യമന്ത്രി വസതിയിൽ കൂടിക്കാഴ്ച നടത്തി, സ്വപ്നയുടെ മൊഴി പുറത്ത്

മുഖ്യമന്ത്രിയും യുഎഇ കോണ്സൽ ജനറലും 2017ല് മുഖ്യമന്ത്രിയുടെ വസതിയില് സ്വകാര്യ കൂടിക്കാഴ്ച്ച നടത്തിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. യുഎഇ കോണ്സുലേറ്റും സർക്കാരും തമ്മിലുള്ള കാര്യങ്ങള്ക്ക് ശിവശങ്കറിന് ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതൽ എല്ലാ കാര്യങ്ങള്ക്കും ശിവശങ്കർ തന്നെ വിളിച്ചിരുന്നു എന്നും സ്വപ്ന.

മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴി നൽകി.
2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ യുഎഇ കോണ്സുലേറ്റും സർക്കാരുമായുള്ള കാര്യങ്ങള്ക്ക് ശിവശങ്കറെയാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു.

ശിവശങ്കറെ തനിക്ക് അടുത്തറിയാമായിരുന്നു. കോണ്സുൽ ജനറലിന്റെ സെക്രട്ടറി ആയതു മുതൽ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നു എന്നും സ്വപ്ന. സ്പേസ് പാർക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും സ്വപ്ന മൊഴിയിൽ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7