ഇന്ന് സംസ്ഥാനത്ത് 8135 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 8135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഇന്ന് 29 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

7013 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 730 കേസുകളാണ് ഇന്നുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 59,157 സാമ്പിളുകള്‍ പരിശോധന നടത്തി. 2,828 പേരാണ് രോഗമുക്തരായത്. നിലവില്‍ സംസ്ഥാനത്ത് 72,339 പേര്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7