തൃശൂർ ജില്ലാ കോർഡിനേറ്റർ ലിൻസ് ഡേവിസിനെയാണ് കൊച്ചി സിബിഐ ഓഫീസിൽ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം മൂന്നംഗ സിബിഐ സംഘം വടക്കാഞ്ചേരി നഗരസഭാ ഓഫിസിലെത്തി ബിൽഡിംഗ് പെർമിറ്റ് ഫയലുകളുമായി മടങ്ങിയിരുന്നു.
ഇതിനു പിന്നാലെയാണ് ലിൻസിനെ ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ടു യുണിടാക് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് രണ്ടര മണിക്കൂർ ചോദ്യം ചെയ്തത്.