തിരുവനന്തപുരം: സമാനതകളില്ലാത്ത പാര്‍പ്പിട വികസന പദ്ധതിയാണ് ലൈഫ് എന്നും അതിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി. ലൈഫ് പദ്ധതിയില്‍ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തികരിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേട്ടങ്ങളെ പിന്നോട്ടടിക്കാന്‍ നുണപ്രചരണം നടത്തുകയാണെന്നും...
തിരുവനന്തപുരം: കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൊതുസമ്മതപത്രം പിന്‍വലിക്കും. മന്ത്രിസഭായോഗത്തിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. നിലവില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളെ ഇതു ബാധിക്കില്ല. സിബിഐക്ക് ഇനി മുതല്‍ കേസെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടെയോ അനുമതി വേണം.
ലൈഫ് മിഷന്‍...
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് വിധി പറഞ്ഞത്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി...
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ ബല പരിശോധന നടത്താനൊരുങ്ങി അന്വേഷണ ഏജൻസികൾ. ഫ്ലാറ്റിന്റെ ബലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് പൊതുമരാമത്തിന് കത്ത് നൽകും. സിബിഐയും ബലപരിശോധന നടത്തും.
യുണിടാക്കിന്റെ കരാർ. പദ്ധതിയുടെ പേരിൽ നാലരക്കോടി രൂപ കൈക്കൂലി നൽകിയെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു....
കൊച്ചി ലൈഫ്മിഷനുമായി ബന്ധപ്പെട്ട അന്വേഷണപരിധിയിലേക്ക് കൊച്ചി ആസ്ഥാനമായ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സും. യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് ഇവർ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പോൺസർമാർ ആയിരുന്നുവെന്നു കണ്ടെത്തിയത്.
പ്രധാന സാമ്പത്തികഇടപാടുകൾ വെളിപ്പെടുത്തണമെന്ന് അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ...
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളില്‍ സി.ബി.ഐ അന്വേഷണത്തിന് സാധ്യത തെളിഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത്.
ധനമന്ത്രാലയത്തിന് എന്‍ഫോഴ്സ്മെന്റ് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ സി.ബി.ഐ...
തിരുവനന്തപുരം: ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി ഒന്നരമാസത്തിന് ശേഷമാണ് കമ്മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടിനെപ്പറ്റി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന...