വാഷിങ്ടൻ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. 1,000,009 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. എറ്റവും കൂടുതൽ പേർ മരിച്ചത് യുഎസിലാണ്, 2,09,777. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ രോഗം ബാധിച്ച് മരിച്ചത് 1,42,161. മരണനിരക്കിൽ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. 96,100 പേരാണ് ഇന്ത്യയിൽ മരിച്ചത്.
ആദ്യ കോവിഡ് കേസ് ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത് 9 മാസം പിന്നിടുമ്പോഴാണ് മരണം 10 ലക്ഷം കടന്നത്. ലോകത്താകെ 33,178,275 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ രോഗമുക്തരായത് 23.1 ലക്ഷം. രോഗികളുടെ എണ്ണത്തിലും യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. ഇതുവരെ 7,093,285 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഇന്നലെ വരെ റിപ്പോർട്ട് ചെയ്തത് 60,74,702 കേസുകളാണ്. ബ്രസീലിൽ 47,32,309 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.