ലൈഫ് മിഷന്‍ പദ്ധതി; അന്വേഷിക്കാന്‍ സി.ബി.ഐ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളില്‍ സി.ബി.ഐ അന്വേഷണത്തിന് സാധ്യത തെളിഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത്.

ധനമന്ത്രാലയത്തിന് എന്‍ഫോഴ്സ്മെന്റ് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് കേസ് രജിസ്റ്റര്‍ ചെയ്യും. സി.ബി.ഐയുടെ എഫ്.ഐ.ആര്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

വിദേശ-ആഭ്യന്തര മന്ത്രാലയങ്ങള്‍ അറിയാതെ വിദേശ സഹായം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ വഴിയൊരുക്കി, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം ക്രമവിരുദ്ധമായ പ്രവര്‍ത്തനം നടത്തി, ഇതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചു, കോടികളുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നു തുടങ്ങിയ കാര്യങ്ങളാണ് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ലൈഫ് മിഷനിലെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതു തന്നെ സി.ബി.ഐയിലേക്ക് കേസ് പോകുമെന്ന സുചന വന്നതോടെയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടി രൂപ കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്ന് അനില്‍ അക്കര എം.എല്‍.എ സി.ബി.ഐ കൊച്ചി യൂണിറ്റിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സി.ഇ.ഒ, നിലവിലെ സി.ഇ.ഒ, സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യൂണിടാക് എം.ഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു എം.എല്‍.എയുടെ പരാതി. ചട്ടം ലംഘിച്ച് വിദേശ സഹായം ൈകപ്പറ്റിയിട്ടുണ്ടെങ്കില്‍ കേസെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി സി.ബി.ഐക്ക് ആവശ്യമില്ല. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിന്റെ അനുമതി തേടിയാല്‍ മതിയാകും

Similar Articles

Comments

Advertismentspot_img

Most Popular