എടിഎം സെന്ററുകളിലെ തിരക്കൊഴിവാക്കാന്‍ പുതിയ മാര്‍ഗവുമായി എസ്ബിഐ

കൊവിഡിനിടെ എടിഎം മെഷിനുകള്‍ക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ സംവിധാനമൊരുക്കി എസ് ബി ഐ. ഇനി മുതല്‍ എ ഡി ഡബ്ല്യൂ എം (ഓട്ടമേറ്റഡ് ഡിപ്പോസിറ്റ് ആന്‍ഡ് വിത്ഡ്രോവല്‍ മെഷിന്‍) കളില്‍ നിന്നും പണം പിന്‍വലിക്കാം. നിലവില്‍ പ്രവര്‍ത്തനക്ഷമമായ ഇത്തരം മെഷീനുകളില്‍ പണം ഡിപ്പോസിറ്റ് ചെയ്യാന്‍ മാത്രമെ അനുവദിച്ചിരുന്നുള്ളു. ഇതാണ് പണം പിന്‍വലിക്കാവുന്ന സൗകര്യവുമാക്കിയിട്ടുള്ളത്. 10,000 രൂപയില്‍ കൂടുതലാണ് പിന്‍വലിക്കുന്നതെങ്കില്‍ റജിസ്ട്രേഡ് ഫോണ്‍ നമ്പറില്‍ വരുന്ന ഒടിപി നമ്പറും മെഷീനില്‍ ടൈപ്പ് ചെയ്ത് നല്‍കണമെന്ന രീതിയും പ്രാബല്യത്തിലായി. സുരക്ഷ നടപടി എന്ന നിലയിലാണ് എസ് ബി ഐ ഇത് ചെയ്തിരിക്കുന്നത്.

രാജ്യത്ത് എസ് ബി ഐ യ്ക്ക് ഏകദേശം 13,000 എഡിഡബ്ല്യു എമ്മുകളുണ്ടെന്നാണ് കണക്ക്. ഇതിലും കൂടി പണം പിന്‍വലിക്കാനുള്ള സംവിധാനം വരുന്നതോടെ എടിഎമ്മുകളിലെ തിരക്ക് കുറയ്ക്കാനാവുമെന്നാണ് വിലയിരുത്തല്‍. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന അതേ രീതിയില്‍ ഇവിടെയും ലഭ്യമാകും. കാര്‍ഡ് സൈ്വപ് ചെയ്ത് പിന്‍ നമ്പര്‍ നല്‍കുക. ആവശ്യത്തിന് പണം എത്രയെന്ന് വ്യക്തമാക്കുക. ഇതോടെ പണം നിങ്ങളുടെ കൈകളിലെത്തും.

Similar Articles

Comments

Advertisment

Most Popular

മരിച്ച് 18 മണിക്കൂറിനു ശേഷവും ശരീരത്തില്‍ കൊറോണ വൈറസ് സജീവം

കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരത്തില്‍, മരണം നടന്ന് 18 മണിക്കൂറിനു ശേഷവും കൊറോണ വൈറസ് സജീവമായിരിക്കാം. െബംഗളൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ച 62 കാരന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്. 14 ദിവസത്തെ...

മറ്റൊരു ആഗോള ലോക്ഡൗണ്‍ ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ അടുത്ത തരംഗത്തിന് സാധ്യതയേറിയിരിക്കേ മറ്റൊരു ആഗോള ലോക്ഡൗണ്‍ തടയുന്നതിന് അടിയന്തിര കോവിഡ് പ്രതിരോധ നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു നിര്‍ണായക സന്ധിയിലാണ് ലോകമെന്നും...

സ്വർണക്കടത്ത്:മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണം

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല. കേസിൽ അഴിമതി നടത്തിയത് മുഖ്യമന്ത്രിയാണ്. നാണംകെട്ട കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവെക്കണമെന്നും, അധികാരത്തിൽ തുടരാൻ പിണറായി വിജയന് അവകാശമില്ലെന്നും രമേശ്...