സൗദി- ഇന്ത്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി . ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിര്‍ത്തുന്നത് എന്ന് സൗദി അറേബ്യ വ്യക്തമാക്കി.

മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടില്ല. സൗദി അറേബ്യയുടെ ഉത്തരവ് വന്ദേ ഭാരത് വിമാന സര്‍വീസുകളെയും ബാധിക്കും.

നിരവധി പ്രവാസി മലയാളികള്‍ വിസ കാലാവധി കഴിയുന്നതിനു മുന്‍പ് സൗദിയിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയാണ് വിലക്ക് വന്നിരിക്കുന്നത്. അത്തരക്കാര്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സൗദിയിലേക്ക് മടങ്ങാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് യാത്ര വിലക്കില്ല. ഇന്ത്യയ്ക് പുറമെ അര്‍ജന്റീന, ബ്രസീല്‍ രാജ്യങ്ങള്‍ക്കും സൗദി അറേബ്യ ഇത്തരത്തില്‍ വിമാന യാത്ര വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്‌.

Similar Articles

Comments

Advertismentspot_img

Most Popular