നിയമസഭാ സാമാജികനായുള്ള ഉമ്മന്‍ ചാണ്ടിയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയുടെ നിറം മങ്ങിയതിന് പിന്നില്‍ രമേശ് ചെന്നിത്തലയെന്ന ആരോപണം. കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന വ്യാപക പ്രതിഷേധത്തിന് വ്യാഴാഴ്ചതന്നെ തെരിഞ്ഞെടുത്തത് ഐ വിഭാഗത്തിന്റെ ഗൂഢാലോചയാണെന്ന ആരോപണം എ ഗ്രൂപ്പിനുള്ളില്‍ ഉണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.
ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം കുറയ്ക്കാനുള്ള ശ്രമമായിരുന്നു പ്രതിഷേധം ശക്തമാക്കിയതിന് പിന്നിലെന്നാണ് ആരോപണം. ചെന്നിത്തല-ഉമ്മന്‍ ചാണ്ടി ഉള്‍പ്പോരിന്റെ പ്രതിഫലനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഷാഫി പറമ്പില്‍ വ്യാഴാഴ്ച നടന്ന പ്രതിഷേധങ്ങളിലെവിടെയുമുണ്ടായിരുന്നില്ല. എന്നാല്‍, വിടി ബല്‍റാം പ്രതിഷേധത്തിന് തെരുവിലിറങ്ങിയതിന് പിന്നില്‍ ഈ നീക്കം വ്യക്തമാണ്. സുധീരന്‍ പക്ഷത്തുനിന്ന് ഐ വിഭാഗം നേതാവ് ശ്രീകണ്ഠന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി ബല്‍റാം കൂറുമാറിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിഷേധം അവസാനിപ്പിക്കാനുള്ള ആദ്യ തീരുമാനം മാറ്റി വാര്‍ത്താ പ്രാധാന്യത്തിലേക്ക് എത്തിക്കണമെന്നുള്ള നിര്‍ദ്ദേശം ഐ വിഭാഗം നേതൃത്വത്തില്‍നിന്നും ലഭിച്ചിരുന്നു. തുടര്‍ന്നാണ് ബല്‍റാം പാലക്കാട് പ്രതിഷേധത്തിലേക്കിറങ്ങിയതും അറസ്റ്റ് ചെയ്യാതിരുന്നിട്ടും സിവില്‍ പൊലീസ് സ്റ്റേഷനില്‍നിന്നും പൊലീസ് ബസില്‍ കയറിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കെപിസിസി പുനസംഘനടയില്‍ ചില നേതാക്കള്‍ക്കുള്ള എതിര്‍പ്പ് ഒതുക്കാനും ഉമ്മന്‍ ചാണ്ടിയുടെ ചടങ്ങിന് വാര്‍ത്താ പ്രാധാന്യം ലഭിക്കാതിരിക്കാനുമാണ് ആ ഗ്രൂപ്പ് പ്രതിഷേധം കനപ്പിച്ചതെന്ന ആരോപണം എ ഗ്രൂപ്പിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.