ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. പലവിധത്തിലുള്ള മാനങ്ങൾ ഉള്ളതാണ് കൃഷ്ണസങ്കല്പം.

ലീലാകൃഷ്ണൻ മുതൽ പോരാളിയായ കൃഷ്ണൻ വരെയുണ്ട്. തേരാളിയായ കൃഷ്ണൻ മുതൽ ദാർശനികനായ കൃഷ്ണൻ വരെയുണ്ട് ആ സങ്കല്പത്തിൽ. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്.

ശ്രീകൃഷ്ണ ജയന്തി ദിനം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാൻ ഏവർക്കും കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular