കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. വടകര മമ്പള്ളി സ്വദേശി മുരളീധരൻ (65) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നാൽപ്പത്തിമൂന്ന് ലക്ഷം കടന്നു. പ്രതിദിന വർധന ഇന്ന് തൊണ്ണൂറായിരത്തിനു അടുത്തെത്തിയേക്കും. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 20, 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 10601, കർണാടകയിൽ 7866, ഡൽഹിയിൽ 3609 , യു പിയിൽ 6622, തമിഴ്നാട്ടിൽ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.