വ്യവസ്ഥിതിയെ തകർക്കണമെന്ന് ടി–ഷർട്ടിൽ ; വൈകാതെ റിയ ചക്രവർത്തി അറസ്റ്റിൽ

മുംബൈയിലെ നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയിലേക്ക് (എൻസിബി) ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ റിയ ചക്രവർത്തി ധരിച്ച ടി–ഷർട്ട് ചർച്ചയായി. വ്യവസ്ഥിതിയെ തർക്കാൻ ആഹ്വാനം ചെയ്യുന്ന വരികളായിരുന്നു റിയയുടെ ടി–ഷർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് ലഹരിമരുന്ന് കേസിൽ റിയയെ അറസ്റ്റ് ചെയ്തെന്ന വാർത്ത പുറത്തു വന്നത്.

‘റോസുകൾ ചുവപ്പാണ്. വൈലറ്റ് നീലയും. നമുക്കൊന്നിച്ച് ഈ വ്യവസ്ഥിതിയെ തച്ചുടയ്ക്കാം’ എന്നർഥം വരുന്ന ഇംഗ്ലിഷ് വരികളായിരുന്നു ടി–ഷർട്ടിൽ ഉണ്ടായിരുന്നത്. റിയ ഈ ടി–ഷർട്ട് ധരിച്ച് കാറിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സമൂഹത്തോട് റിയയ്ക്ക് പറയാനുള്ളതാണ് എന്ന നിലയിൽ നിരവധി ചർച്ചകളും ഉണ്ടായി. വ്യവസ്ഥിതിയുടെ ഇരയാണ് താൻ എന്നു കാണിക്കാനാണ് ശ്രമമെന്നായിരുന്നു പലരുടേയും നിരീക്ഷണം. സുശാന്തിനെ സ്നേഹിച്ചതിന്റെ പേരിൽ താൻ അകാരണമായി വേട്ടയാടപ്പെടുകയാണെന്ന് റിയ പലപ്പോഴായി ആരോപിച്ചിരുന്നു.

എന്നാൽ മണിക്കൂറുകൾ പിന്നിട്ടപ്പോൾ റിയ അറസ്റ്റിലായ വാർത്തയാണ് എത്തിയത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു നൽകിയതായും, ലഹരിമരുന്ന് നിറച്ച സിഗററ്റ് ഒന്നിച്ചിരുന്നു വലിച്ചതായും റിയ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. ശ്കതമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എൻസിബി അറിയിക്കുകയും ചെയ്തു.

നേരത്തെ റിയയുടെ സഹോദരൻ ഷോവിക്ക് ചക്രവർത്തിയേയും സുശാന്തിന്‍റെ മുൻ മാനേജർ സാമുവൽ മിരാന്‍ഡയേയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു. എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സഈദ് വിലാത്രയുമായി ഷോവിക്കിനും സാമുവലിനും ബന്ധമുണ്ടെന്നും തെളിഞ്ഞതിനെ തുടർന്നായിരുന്നു അറസ്റ്റ് ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular