മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് കിണറിൽ വീണ യുവതിയെയും മക്കളെയും

കുഴൽമന്ദം: മക്കളുമൊത്ത് യുവതി കിണറ്റിൽ ചാടി. മക്കൾക്കു ദാരുണാന്ത്യം, യുവതിയെ രക്ഷപ്പെടുത്തി. കണ്ണാടി കിണാശേരി ഉപ്പുംപാടം തെക്കുംകര വീട്ടിൽ രാമകൃഷ്ണൻ– പ്രേമ ദമ്പതികളുടെ മകൾ മഞ്ജുളയുടെ മക്കളായ ആദിൽ (6), അബിൻ (4) എന്നിവരാണു മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. വീട്ടിൽ മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളു. കിണറ്റിൽ ശബ്ദം കേട്ട മുത്തശ്ശിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി മൂന്നു പേരെയും പുറത്തെടുത്തു.

അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. മഞ്ജുള (26) ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുഴൽമന്ദം കളപ്പെട്ടി പൊക്കാത്തു വീട്ടിൽ കെ. വിനോദി‍ന്റെ ഭാര്യയാണു മ‍ഞ്ജുള. കുടുംബപ്രശ്നങ്ങളെത്തുടർന്നു മഞ്ജുള മാസങ്ങളായി ഉപ്പുംപാടത്തെ സ്വന്തം വീട്ടിലാണു താമസം.

Similar Articles

Comments

Advertisment

Most Popular

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം. തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്, ഫലപ്രഖ്യാപനം മേയ് രണ്ടിന് കേരളത്തെ കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു. 21 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയിരത്തില്‍ താഴെ രോഗികള്‍ ചികിത്സയില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 20 സംസ്ഥാന/...

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കി സര്‍ക്കാര്‍

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം. വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി. അതേസമയം, സംസ്ഥാനത്ത് കോവിഡ് ആർടിപിസിആർ പരിശോധനയ്ക്ക് മൊബൈൽ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. 448 രൂപയ്ക്ക് പരിശോധന...