യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. 6 സ്ലാബുകളായിരുന്ന നിരക്കുകൾ 4 ആയി കുറച്ചു. 10, 20, 30, 50 എന്നിങ്ങനെയാകും പുതിയ നിരക്കുകൾ. നേരത്തെ ഇത് 10, 20, 30, 40, 50, 60 എന്നിങ്ങനെയായിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ 20 രൂപ ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് 5 സ്റ്റേഷനുകൾ വരെ സഞ്ചരിക്കാം. 30 രൂപയ്ക്കു 12 സ്റ്റേഷനുകൾ വരെയും 50 രൂപയ്ക്കു 12 സ്റ്റേഷനുകളിൽ കൂടുതലും സഞ്ചരിക്കാം.

കൊച്ചി വൺ കാർഡുള്ളവർക്കു 10 ശതമാനം ഇളവു ലഭിക്കും. വീക്ക് ഡേ പാസ് 110 (പഴയ നിരക്ക് 125), വീക്കെൻഡ് പാസ് 220 (പഴയ നിരക്ക് 250) എന്നിങ്ങനെയാണു കുറച്ചത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണു നിരക്ക് കുറച്ചതെന്നു അധികൃതർ പറഞ്ഞു. കൊച്ചി വൺ കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കു പ്രത്യേക ഫീസില്ലാതെ പുതിയ കാർഡ് നൽകുമെന്നു കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(28) 38 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 137 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 31 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • മറ്റ്...

കോഴിക്കോട് ‍ജില്ലയില് ഇന്ന് 918 പേര്‍ക്ക് കോവിഡ്

രോഗമുക്തി 645 ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5...

കോഴിക്കോട് സ്ഥിതി അതീവഗുരുതരം; ഇന്ന് രോഗം ബാധിച്ചത് 918 പേർക്ക്; എറണാകുളം രണ്ടാമത്.

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249,...