Tag: metro

യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. 6 സ്ലാബുകളായിരുന്ന നിരക്കുകൾ 4 ആയി കുറച്ചു. 10, 20, 30, 50 എന്നിങ്ങനെയാകും പുതിയ നിരക്കുകൾ. നേരത്തെ ഇത് 10, 20, 30, 40, 50, 60 എന്നിങ്ങനെയായിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ 20...

കൊച്ചി മെട്രോ; തൈക്കുടം മുതല്‍ പേട്ട വരെയുള്ള സര്‍വീസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോയുടെ തൈക്കുടം മുതല്‍ പേട്ട വരെയുള്ള പാതയിലെ യാത്രാ സര്‍വീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും. മെട്രോയുടെ യാത്രാ സര്‍വീസുകളും തിങ്കളാഴ്ച തന്നെ പുനരാരംഭിക്കും. 1.33 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണം. തിങ്കളാഴ്ചയോടെ...

ഓടാനൊരുങ്ങി കൊച്ചി മെട്രോ; ആദ്യ ഘട്ടത്തിൽ 20 മിനിറ്റ് ഇടവേളയിൽ

കൊച്ചി : സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി കൊച്ചി മെട്രോ. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്കു സർവീസ് ആരംഭിക്കുമ്പോൾ ആദ്യ ഘട്ടത്തിൽ 20 മിനിറ്റ് ഇടവേളകളിലായിരിക്കും മെട്രോ സർവീസ് ഉണ്ടാകുക. രാവിലെ 7 മുതൽ രാത്രി 8 വരെയാകും സർവീസ്. ആലുവയിൽ നിന്നും തൈക്കൂടത്തു നിന്നുമുളള അവസാന...

കോവിഡ് നിയന്ത്രണ വിധേയം: മെട്രോ സർവീസ് പുനരാരംഭിക്കാൻ ഡൽഹി

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സര്‍വീസ് ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമായെന്നും മെട്രോ സർവീസ് പുനരാരംഭിക്കാമെന്നും അദ്ദേഹം കേന്ദ്രത്തെ അറിയിച്ചു. മാർച്ച് 22 മുതലാണ് ഡൽഹി മെട്രോ സർവീസ് നിർത്തിവച്ചത്. വിഷയത്തില്‍ കേന്ദ്രം ഉടന്‍...

കൊച്ചി മെട്രോ പുതിയ പാതയിലൂടെ

കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമെന്ന് കൊച്ചി മെട്രോ അധികൃതര്‍. മഹാരാജാസ് മുതല്‍ കടവന്ത്ര ജംഗ്ഷന്‍ വരെയുള്ള പുതിയ പാതയിലാണ് ട്രയല്‍ റണ്‍ നടത്തിയത്. 1.3 കിലോമീറ്ററില്‍ ആണ് ട്രയല്‍ റണ്‍ നടത്തിയത്. 90 മീറ്റര്‍ നീളത്തിലുള്ള ക്യാന്‍ഡി ലിവര്‍ പാലമുള്ളത്...

മെട്രോയുടെ ഡോറില്‍ കൈ കുടുങ്ങി; ട്രെയിന്‍ മുന്നോട്ടു പോയി; പ്ലാറ്റ്‌ഫോമിലെ ഗേറ്റില്‍ ഇടിച്ച് മധ്യവയസ്‌കന് ധാരുണാന്ത്യം

മെട്രോയുടെ ഡോറില്‍ കൈ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 6.42 ഓടെയാണ് സംഭവം. സജല്‍ കന്‍ജിലാല്‍ എന്നയാളാണ് മരിച്ചത്. പാര്‍ക്ക് സ്ട്രീറ്റിലേക്ക് പോവുകയായിരുന്നു മെട്രോയുടെ ഡോറില്‍ സജലിന്റെ കൈ കുടുങ്ങുകയായിരുന്നു. ട്രെയിന്‍ മുന്നോട്ട് പോയതോടെ സജല്‍ താഴേക്ക് വീണു. സജല്‍ കയറാന്‍ ശ്രമിച്ച എ...

രണ്ടരക്കോടിയിലേറെ യാത്രക്കാര്‍; മലയാളികളുടെ പ്രിയ മെട്രോയ്ക്ക് രണ്ട് വയസ്സ്..!!!

കൊച്ചി: മലയാളികളുടെ പുതിയ യാത്രാ അനുഭവമായി മാറിയ കൊച്ചി മെട്രോയ്ക്ക് ഇന്ന് രണ്ട് വയസ്സ് പൂര്‍ത്തിയാകുന്നു. പ്രവര്‍ത്തന ചിലവിനൊപ്പം പ്രതിദിന വരുമാനമെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് രണ്ടാം വര്‍ഷത്തില്‍ മെട്രോ നേട്ടമായി ഉയര്‍ത്തുന്നത്. തൃപ്പൂണിത്തുറ വരെയുള്ള ആദ്യഘട്ടവും, ജലമെട്രോയുമാണ് മൂന്നാം വര്‍ഷത്തില്‍ കൊച്ചി മെട്രോയെ കാത്തിരിക്കുന്നത്. മെട്രോ...

മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കരുത്..!!! മോദിയോട് ഇ. ശ്രീധരന്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ഡല്‍ഹി മെട്രോ ട്രെയിനില്‍ സൗജന്യ യാത്ര അനുവദിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഡെല്‍ഹി മെട്രോ മുന്‍ മേധാവിയും ഇപ്പോഴത്തെ മുഖ്യ ഉപദേഷ്ടാവുമായ ഇ. ശ്രീധരന്‍. സൗജന്യ യാത്ര അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അടുത്തിടെയാണ് ഡല്‍ഹി സര്‍ക്കാര്‍ ബസുകളിലും...
Advertismentspot_img

Most Popular

G-8R01BE49R7