ചൈനയ്ക്കെതിരെ സംഘർഷം നിലനിൽക്കുന്ന സമയത്ത് തന്നെ ഇന്ത്യൻ നാവിക സേന റഷ്യയുമായി ചേർന്ന് സൈനികാഭ്യാസം തുടങ്ങി. ‘ഇന്ദ്ര നേവി’ പേരിൽ ബംഗാൾ ഉൾക്കടലിലാണ് നാവികാഭ്യാസം നടക്കുന്നത്. സെപ്റ്റംബർ 4, 5 തീയതികളിലെ നാവികാഭ്യാസത്തിൽ ഇന്ത്യയിലെയും റഷ്യയിലെയും യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും പങ്കെടുക്കുന്നുണ്ട്.
ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ, തദ്ദേശീയ ഫ്രിഗേറ്റ്, ഹെലികോപ്റ്ററുകൾക്കൊപ്പം ഒരു ഫ്ലീറ്റ് ടാങ്കർ എന്നിവ ഇന്ത്യ ഇറക്കുമെങ്കിലും റഷ്യൻ നാവികസേന അഡ്മിറൽ വിനോഗ്രഡോവ്, അഡ്മിറൽ ട്രിബറ്റ്സ് എന്നീ രണ്ട് ഡിസ്ട്രോയറുകളെയും പസഫിക്കിൽ നിന്ന് ഒരു ടാങ്കറിനെയും റഷ്യയും അഭ്യാസത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്.
ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറായ രണ്‍വിജയ്, തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലായ സഹ്യാദ്രി, ഫ്‌ളീറ്റ് ടാങ്കര്‍ ശക്തി എന്നിവയാണ് ഇന്ത്യൻ നാവികസേന ഇറക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് റഷ്യ സന്ദര്‍ശിക്കുന്ന സമയത്ത് തന്നെയാണ് ഇന്ദ്ര നേവിയും നടക്കുന്നത്. ഇന്ത്യയും റഷ്യയും 2003ലാണ് ഇന്ദ്ര നേവി സംയുക്ത നാവിക അഭ്യാസം തുടങ്ങുന്നത്. 2018 ഡിസംബറില്‍ വിശാഖപട്ടണത്താണ് ഇന്ദ്ര നേവിയുടെ അവസാന സൈനികാഭ്യാസം നടന്നത്.