സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് കൂടുന്നു: ഇന്ന് 6 മരണം

സംസ്ഥാനത്ത് 6 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം, മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം ദേവിനഗര്‍ സ്വദേശി ആന്റണി (70), ചെറിയ വെളിനല്ലൂര്‍ ആശാ മുജീബ് (45), അഞ്ചല്‍ സ്വദേശിനി അശ്വതി (25) എന്നിവര്‍ മരിച്ചു.

കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി കോവിഡ് ബാധിച്ച് മരിച്ചു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂടാടി സ്വദേശിനി സൗദ മരിച്ചു.

കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിന മരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7