മലപ്പുറം ജില്ലയില്‍ 379 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ഇന്ന് 373 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 317 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 33 പേര്‍
11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 2,882 പേര്‍
രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ : 11
മഞ്ചേരി-3 ,നന്നമ്പ്ര -1 , കണ്ണമംഗലം -1 ,കാവന്നൂര്‍ -1 , കോഴിക്കോട് ജില്ലാ സ്വദേശി -1 , ചുങ്കത്തറ-1 ,തിരൂര്‍-1 , രണ്ടത്താണി -1 , സ്ഥലം ലഭ്യമല്ലാത്തത് -1
ഉറവിടം അറിയാത്തത് : 33
അരിമ്പ്ര-1 ,ചോക്കാട്-1 ,ചുങ്കത്തറ -1 , എടക്കര -1 , കാളികാവ് -2 ,കരിപ്പൂര്‍-1 ,കരുളായി-1 ,കോഡൂര്‍-2 , കൊല്ലം സ്വദേശി-1 , കോട്ടക്കല്‍,മലപ്പുറം,മഞ്ചേരി,മങ്കട (ഒന്ന് വീതം), മേല്‍മുറി,മൂര്‍ക്കനാട്,നിലമ്പൂര്‍,പാണക്കാട്,പാണ്ടിക്കാട്,പുളിക്കല്‍,പുറമണ്ണൂര്‍,( ഒന്ന് വീതം) താനൂര്‍ -2 , തിരുനാവായ,തൃക്കലങ്ങോടെ,തുവൂര്‍ ,വളാഞ്ചേരി (ഒന്ന് വീതം), സ്ഥലം ലഭ്യമല്ലാത്തത് – 5
ഇതര സംസ്ഥാനം: 8
കിഴിശേരി -3 , മലപ്പുറം-2 , ചുങ്കത്തറ -1 ,തവനൂര്‍ -1 , സ്ഥലം ലഭ്യമല്ലാത്തത് – 1 .
ഇതര രാജ്യങ്ങള്‍: 10
കൊടിഞ്ഞി,ആലത്തിയൂര്‍,കൊടക്കാട്, വെട്ടം, ,പുതുപ്പറമ്പ,വെളിയംതോട് (ഒന്ന് വീതം) ,മലപ്പുറം-3. സ്ഥലം ലഭ്യമല്ലാത്തത് – 1 .
സമ്പര്‍ക്കത്തിലൂടെ: 317
ഐക്കരപ്പടി,- 1 ആലിപ്പറമ്പ -4 ആനക്കയം -3 ,അങ്ങാടിപ്പുറം-8 ,ചേലേമ്പ്ര,ചെറിയുമ്മുണ്ടം,ചോക്കാട്,ഏലംകുളം,എടക്കര,(ഒന്ന് വീതം) എടപ്പാള്‍ -6 എടപ്പറ്റ -2 എടരിക്കോട്-1 ,ഇരവിമംഗലം-2 ,കല്‍പകഞ്ചേരി-2 , കണ്ണമംഗലം -8 ,കാരാട് ,1 കാരപ്പറമ്പ, 1 കാവന്നൂര്‍ -3 കോഡൂര്‍ 2 ,കൊണ്ടോട്ടി-2 ,കോട്ടക്കല്‍ -9 മക്കരപ്പറമ്പ-5 ,മലപ്പുറം-13 ,മമ്പാട്ടുമൂല -1 , മഞ്ചേരി 12 , മരു ത,മറ്റത്തൂര്‍,മേല്‍മുറി (ഒന്ന് വീതം) , മുന്നിയൂര്‍-4 മൂര്‍ക്കനാട്-4 ,മൂത്തേടം -3 മുത്തൂര്‍ -1 , നടുവട്ടം -2 നന്നമ്പ്ര,നന്നമുക്ക് ( ഒന്ന് വീതം ) നിലമ്പൂര്‍-12 ഒതുക്കുങ്ങല്‍-4 , ഒറ്റപ്പാലം ,പാലക്കാട്, പള്ളിക്കുന്ന് ,പാണ്ടിക്കാട്( ഒന്ന് വീതം) പരപ്പനങ്ങാടി -5 , പെരിന്തല്‍മണ്ണ -15 പെരുവള്ളൂര്‍,-1 പൊന്നാനി, 1 പൂക്കോട്ടൂര്‍-2 ,പൂക്കൂട്ടുംപാടം-5 ,പുല്ലൂര്‍1 ,പുല്‍പ്പറ്റ1 , പുഴക്കാട്ടിരി-4 , രണ്ടത്താണി -7 , തലക്കാട്-3 തലക്കടത്തൂര്‍-3 ,താനൂര്‍-3 , താഴേക്കോട് -8 ,തേക്കാട് -1 ,തേഞ്ഞിപ്പലം1 ,തെന്നല -3 ,തിരൂര്‍-3 , തിരൂരങ്ങാടി-2 , തൃക്കലങ്ങോട് ,തൃശൂര്‍,തുവൂര്‍, വടകര, വാളംകുളം ,വളവന്നൂര്‍, ( ഒന്ന് വീതം) വള്ളിക്കുന്ന്-3 വറ്റല്ലൂര്‍ 1 ,വട്ടംകുളം 1 , വാഴയൂര്‍ -2 , വഴിക്കടവ്-21 വേങ്ങര-1 , വെട്ടത്തൂര്‍ -10 ,
സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ച 72 പേരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു.
ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 29) 379 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 317 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. 33 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് കോവിഡ് 19 ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേ സമയം 373 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 6,045 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൃത്യമായ ആസൂത്രണത്തോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. ഇതര സര്‍ക്കാര്‍ വകുപ്പുകളുമായും പൊതുജനങ്ങളുമായും ചേര്‍ന്ന് നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ ജനപങ്കാളിത്തവും ആരോഗ്യ ജാഗ്രതയും അനിവാര്യമാണെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
46,195 പേര്‍ നിരീക്ഷണത്തില്‍
46,195 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,882 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,503 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 340 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,630 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 91,172 സാമ്പിളുകളില്‍ 1,250 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം