പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിടാതിരിക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയത് 88 ലക്ഷം രൂപ

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിടാതിരിക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയത് 88 ലക്ഷം രൂപ. കേസ് സിബിഐക്കു വിട്ട സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ ഡിവിഷൻ ബഞ്ചിൽ വാദിക്കാനാണ് ഡൽഹിയിൽ നിന്ന് അഭിഭാഷകരെ എത്തിച്ചത്. എന്നാൽ, സർക്കാരിന്റെ അപ്പീൽ തള്ളിയ ഡിവിഷൻ ബഞ്ച്, സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ശരിവച്ചു.

2019 ഒക്ടോബറിൽ 25 ലക്ഷവും, നവംബറിൽ 21 ലക്ഷവും, ഡിസംബറിൽ 42 ലക്ഷവുമാണ് അഭിഭാഷകർക്കും സഹായികൾക്കുമായി നൽകിയത്. കേരള പൊലീസിൽനിന്ന് അന്വേഷണം സിബിഐയിലെത്തിയാൽ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നതിനാലാണ് ഡൽഹിയിൽനിന്ന് അഭിഭാഷകരെ എത്തിച്ചതെന്ന് ആരോപണം ഉയരുകയും ചെയ്തിരുന്നു.

കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും 2019 ഫെബ്രുവരി 17നാണ് വെട്ടികൊന്നത്. സിപിഎം പ്രവർത്തകരാണ് പ്രതിപട്ടികയിൽ. കൊലയ്ക്കു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് കൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7