ബെംഗളൂരു: അതിർത്തി ചെക്പോസ്റ്റുകളിലും റെയിൽവേ, ബസ് സ്റ്റേഷനുകളിലുമുള്ള മെഡിക്കൽ പരിശോധന ഒഴിവാക്കി കർണാടക സർക്കാർ. സംസ്ഥാനാന്തര യാത്രക്കാർക്കുള്ള സേവാസിന്ധു വെബ് പോർട്ടൽ റജിസ്ട്രേഷനും ഇനിമുതൽ ആവശ്യമില്ല. പുറത്തുനിന്നെത്തുന്നവർക്കുള്ള നിർബന്ധിത ഹോം ക്വാറന്റീനും ഒഴിവാക്കി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റീൻ ആണ് ഒഴിവാക്കിയത്. കൈകളില്‍ ക്വാറന്റീൻ മുദ്ര പതിക്കുന്നതും ആരോഗ്യ വകുപ്പ് നിർത്തലാക്കി. ക്വാറന്റീനിൽ കഴിയുന്നവരുടെ വീടുകളിൽ നോട്ടിസ് പതിപ്പിക്കുന്നതും ഇനിമുതലുണ്ടാകില്ല.
കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്തിയാല്‍ വീടുകളില്‍തന്നെയിരുന്ന് എത്രയും വേഗം ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.