എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. മകന്‍ ചരണാണ് ഇക്കാര്യം ട്വിറ്ററിലുടെ അറിയിച്ചത്. എസ്പിബിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതിന് പിന്നാലെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററും ഇസിഎംഒ സപ്പോര്‍ട്ടും എസ്പിബിക്ക് നല്‍കിയിരുന്നു.

ആരോഗ്യ നില ഗുരുതരമാണെന്ന മെഡിക്കല്‍ ബുളറ്റിന്‍ പുറത്തുവന്നതിന് പിന്നാലെ താരങ്ങളായ രജനീകാന്ത്, കമല്‍ ഹാസന്‍ അടക്കമുള്ളവര്‍ എസ്പിബി എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടേയെന്ന ട്വീറ്റുകളുമായി രംഗത്തെത്തിയിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7