കോവിഡ് പ്രതിരോധ വാക്‌സീന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി

ന്യൂഡല്‍ഹി : ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സീന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു.1500 പേരിലാണ് മൂന്നാഘട്ട പരീക്ഷണം. വിജയിച്ചാല്‍ വാക്‌സീന്‍ ഡിസംബറില്‍ തന്നെയെന്ന് ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്പ്യാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ 17 ആശുപത്രികളിലായി 1700 പേരില്‍ വാക്‌സീന്‍ പരീക്ഷിക്കാനാണ് ഇന്ത്യയില്‍ ഉല്‍പാദന കരാറുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിയിരിക്കുന്നത്. ഏറ്റവുമധികം പരീക്ഷണ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ കേന്ദ്രമില്ലെങ്കിലും തമിഴ്‌നാട്ടില്‍ 2 കേന്ദ്രങ്ങളില്‍ പരീക്ഷണം നടക്കും. രാജ്യത്ത് 250 രൂപയ്ക്കു വില്‍ക്കാനാകുമെന്നാണു കരുതുന്നത്.

രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഒരേ സമയമാണ് നടത്തുന്നതെന്നും രണ്ടാംഘട്ടത്തില്‍ 100 പേര്‍ക്കും മൂന്നാംഘട്ടത്തില്‍ 1500 പേര്‍ക്കുമാണു വാക്‌സീന്‍ നല്‍കുകയെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്പ്യാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

Similar Articles

Comments

Advertisment

Most Popular

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം. തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്, ഫലപ്രഖ്യാപനം മേയ് രണ്ടിന് കേരളത്തെ കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു. 21 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയിരത്തില്‍ താഴെ രോഗികള്‍ ചികിത്സയില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 20 സംസ്ഥാന/...

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കി സര്‍ക്കാര്‍

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം. വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി. അതേസമയം, സംസ്ഥാനത്ത് കോവിഡ് ആർടിപിസിആർ പരിശോധനയ്ക്ക് മൊബൈൽ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. 448 രൂപയ്ക്ക് പരിശോധന...