തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തില്‍ ആരോപണങ്ങള്‍ക്കു മറുപടി പറയുന്ന ലഘുലേഖയുമായി സിപിഎം. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന ന്യായീകരണമാണ് ലഘുലേഖയിലുള്ളത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നടപടിയെടുത്തു.
സ്വര്‍ണക്കടത്തു കേസില്‍ ഇതുവരെ പിടികൂടിയ പ്രതികള്‍ക്ക് ബിജെപി മുസ്‌ലിം ലീഗ് ബന്ധമാണുള്ളത്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയ്ക്ക് രാജ്യം വിടാന്‍ സൗകര്യം ഒരുക്കിയത് കേന്ദ്ര സര്‍ക്കാരാണ്. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് അധമരാഷ്ട്രീയമാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരത്തുടര്‍ച്ചയുണ്ടാകുമോയെന്ന വേവലാതിയാണ് പ്രതിപക്ഷത്തിന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപിന്തുണയില്‍ വിറളി പൂണ്ടവര്‍ അജണ്ടയുണ്ടാക്കുകയാണെന്നും ലഘുലേഖ പറയുന്നു. ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിനാണ് ലഘുലേഖ അച്ചടിച്ചിരിക്കുന്നത്.