തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 22,433 സാംപിളുകള്‍ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത് 9458 പേര്‍. ഇതുവരെ ആകെ 3,28,940 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 9159 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 1,07,066 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 1,02,687 സാംപിളുകള്‍ നെഗറ്റീവ് ആയി.
അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെ കോവിഡ് രോഗികള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം കൂടി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു പേര്‍ മരിച്ചു.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി.
ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5 മരണങ്ങളുണ്ടായി. മരണപ്പെട്ടവര്‍– കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞന്‍പിള്ള, പാറശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍, കൊല്ലം കെ.എസ്.പുരത്തെ റഹിയാനത്ത്, കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍.
ഇതില്‍ റഹിയാനത്ത് ഒഴികെ മറ്റുള്ളവര്‍ കോവിഡ് ഇതര രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. ഇന്ന് 432 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
follow us pathramonline