ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘മണിയറയിലെ അശോകന്‍’ ഒടിടി പ്ലാറ്റ്‌ഫോമില്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ‘മണിയറയിലെ അശോകന്‍’ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ലിക്‌സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവോണനാളിലാണ് (ആഗസ്റ്റ് 31ന് ) ഓണ്‍ലൈന്‍ റിലീസ്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയാണ് നായകനാകുന്നത്.

സസ്‌പെന്‍സ് നിറഞ്ഞ നാട്ടിന്‍പുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. അനുപമ സഹസംവിധായികയായും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. തിരക്കഥ-വിനീത് കൃഷ്ണന്‍, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിങ് -അപ്പു ഭട്ടതിരി, സംഗീതം- ശ്രീഹരി കെ നായര്‍.

Similar Articles

Comments

Advertismentspot_img

Most Popular