ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏറെ നാളായി നിലനിന്നിരുന്ന ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോനി വിരിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2011ലെ ഏകദിന ലോകകപ്പും 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പും ധോനിയുടെ നായകത്വത്തിലാണ് ഇന്ത്യ നേടിയത്. 2013-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിത്തന്നു.
2019-ലെ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ തോറ്റശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ ധോണി കളിച്ചിട്ടില്ല. ദുബായില്‍ നടക്കുന്ന ഇത്തവണത്തെ ഐപിഎല്ലില്‍ ധോണി കളിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 15 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് തിരശ്ശീല വീഴുന്നത്. ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരളായ ധോണി 2014-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.
350 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍ നേടിയിട്ടുണ്ട്. 10 സെഞ്ചുറികളും 73 അര്‍ദ്ധ സെഞ്ചുറികളും പേരിലുണ്ട്. 98 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. IPL പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ചെന്നൈയിലെത്തിട്ടുണ്ട്. 2019 ഏകദിന ലോകകപ്പ് സെമിയ്ക്ക് ശേഷം കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കുന്ന ധോണിയുടെ തിരിച്ചുവരവാണ് IPL 2020.
മറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ സുരേഷ് റെയ്ന , പീയുഷ് ചൗള, കേദാര്‍ ജാദവ്, ദീപ ചാഹര്‍ എന്നിവരും ക്യാമ്പിലെത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്ന ധോണിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സുരേഷ് റെയ്നയാണ് ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.