തൃശ്ശൂർ ജില്ലയിൽ ഇന്ന് 80 പേർക്ക് കൂടി കോവിഡ്

തൃശ്ശൂർ :ജില്ലയിൽ വെളളിയാഴ്ച (ആഗസ്റ്റ് 14) 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2275 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1761 ആണ്.

രോഗം സ്ഥിരീകരിച്ചവരിൽ 68 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 18 പേർ രോഗബാധിതരായി. ശക്തൻ 9, മിണാലൂർ 8, ചാലക്കുടി ക്ലസ്റ്റർ 4, അംബേദ്കർ കോളനി വേളൂക്കര 1, പട്ടാമ്പി ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം 23 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത 4 പേരും വിദേശത്ത് നിന്ന് എത്തിയ 2 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 10 പേരും രോഗബാധിതരായി.

രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. വെളളിയാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 65, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 20, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-10, ജി.എച്ച് ത്യശ്ശൂർ-07, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 30, കില ബ്ലോക്ക് 1 ത്യശ്ശൂർ-60, കില ബ്ലോക്ക് 2 ത്യശ്ശൂർ- 53, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-70, എം.എം.എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ – 14, ചാവക്കാട് താലൂക്ക് ആശുപത്രി -8, ചാലക്കുടി താലൂക്ക് ആശുപത്രി -2, സി.എഫ്.എൽ.ടി.സി കൊരട്ടി – 25, കുന്നംകുളം താലൂക്ക് ആശുപത്രി -8, ജി.എച്ച്. ഇരിങ്ങാലക്കുട – 15, അമല ഹോസ്പിറ്റൽ ത്യശ്ശൂർ – 26, ഹോം ഐസോലേഷൻ – 4.

നിരീക്ഷണത്തിൽ കഴിയുന്ന 9707 പേരിൽ 9196 പേർ വീടുകളിലും 511 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 118 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 505 പേരെ വെളളിയാഴ്ച (ആഗസ്റ്റ് 14) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 504 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
വെളളിയാഴ്ച (ആഗസ്റ്റ് 14) 2147 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 53853 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 53027 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 826 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11351 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വെളളിയാഴ്ച (ആഗസ്റ്റ് 14) 417 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 75 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
വെളളിയാഴ്ച (ആഗസ്റ്റ് 14) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 280 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular