രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു; 24 മണിക്കൂറിനിടെ 66,999 പേര്‍ക്കു കൂടി രോഗം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി. ഇതില്‍ 6,53,622 എണ്ണം സജീവ കേസുകളാണ്. 16,95,982 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

942 പേര്‍ക്കാണ് കോവിഡ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 47,033 ആയി.

ഓഗസ്റ്റ് 12 വരെയുള്ള കണക്കുകള്‍ പ്രകാരം 2,68,45,688 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 8,30,391 സാമ്പിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചതായും ഐ.സി.എം.ആര്‍. കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. തമിഴ്‌നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നില്‍. മഹാരാഷ്ട്രയില്‍ ഇതുവരെ 5,48,313 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 3,14,520 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 254,146 പേര്‍ക്കും കോവിഡ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7